K G Raghunath

കെ.ജി.രഘുനാഥ്

എഴുത്തുകാരന്‍, അദ്ധ്യാപകന്‍.1958 സെപ്റ്റംബര്‍ 13 കൊല്ലം ജില്ല(കോട്ടുക്കല്‍)യില്‍ ജനനം. നാടോടി കലാരൂപങ്ങളെക്കുറിച്ച് ഗവേഷണതലത്തിലുള്ള പഠനം നടത്തിയിട്ടുണ്ട്.  സി.സി.ആര്‍.റ്റി. (ഡല്‍ഹി) റിസോഴ്‌സ് പേഴ്‌സണ്‍, സംസ്ഥാന, ജില്ലാ അധ്യാപക പരിശീലകന്‍, അക്കാദമിക്ക് എന്‍സൈക്ലോപീഡിയ എഡിറ്റോറിയല്‍ ബോര്‍ഡംഗം, വിദ്യാരംഗം കലാസാഹിത്യവേദി കോഴിക്കോട് ജില്ലാ കണ്‍വീനര്‍, അംഗീകൃത അദ്ധ്യാപക സംഘടനയുടെ സംസ്ഥാന സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.'തേക്കുപാറയിലെ സൂര്യന്‍' എന്ന കുട്ടികളുടെ നോവല്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രധാന കൃതികള്‍: അന്തിമഹാകാലം, ചിദംബരപര്‍വ്വം, പറയാന്‍ മറന്നുപോയത്, പിറന്നാള്‍ സമ്മാനം, തേക്കുപാറയിലെ സൂര്യന്‍, (നോവലുകള്‍),മീശ തിന്നുന്ന കുതിര, വെറീണിയ (നാടകങ്ങള്‍). നാടകവും നാട്യകലയും, കവികളും കവിതാചരിത്രവും, അടയാളം, മലയാളത്തിന്‍റെ നാടന്‍ സൗന്ദര്യം, (പഠനം), ശ്രീരാമന്‍ ചിന്താക്കുഴപ്പത്തിലാണ്, മരിയാസിന്‍റെ ഡയറിക്കുറിപ്പുകള്‍, ജാനകീറാമിലെ കണ്ടക്ടര്‍ (ചെറുകഥാ സമാഹാരങ്ങള്‍), വെളിച്ചംതേടി,
ഇതിഹാസങ്ങളിലെ പ്രണയമുഹൂര്‍ത്തം.

പുരസ്‌കാരങ്ങള്‍: അബുദാബി ശക്തി അവാര്‍ഡ്, ജോസഫ് മുണ്ടശ്ശേരി സ്മാരക സംസ്ഥാന അവാര്‍ഡ്,  പി.ടി.ഭാസ്‌കരപ്പണിക്കര്‍ സ്മാരക അവാര്‍ഡ്,  വിദ്യാരംഗം സംസ്ഥാന അവാര്‍ഡ്. മികച്ച അധ്യാപകനുള്ള ജെയിന്‍സ് ഇന്റര്‍നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്. 



There are no products to list.