Pavanan

പവനന്‍

തലശ്ശേരിയിലെ വയലളം എന്ന സ്ഥലത്ത് 1926 ഒക്‌ടോബര്‍ 26ന് ജനനം. കലാലയ വിദ്യാഭ്യാസത്തിനുശേഷം സൈനികസേവനം. പിന്നീട് പത്രപ്രവര്‍ത്തനം. കേരള സാഹിത്യ അക്കാദമി സെക്രട്ടറി, കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്‌സ് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ സേവനം.

കൃതികള്‍: തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, യുക്തിവാദത്തിന് ഒരു മുഖവുര, കവിയും കാലവും, ഒരു യാത്രയുടെ അനുഭവങ്ങള്‍, കേരളം ചുവന്നപ്പോള്‍, അനുഭവങ്ങളുടെ സംഗീതം, നവസാഹിതി, വിമര്‍ശനം മലയാളത്തില്‍, സാഹിത്യചര്‍ച്ച, പവനന്റെ ആത്മകഥ, നാല് റഷ്യന്‍ സാഹിത്യകാരന്മാര്‍, നവ്യോപഹാരം തുടങ്ങി നാല്പത് പുസ്തകങ്ങള്‍. ഇംഗ്ലീഷിലും പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 

പുരസ്‌കാരങ്ങള്‍: സമഗ്ര സംഭാവനയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, സോവിയറ്റ്‌ലാന്റ് 

നെഹ്‌റു അവാര്‍ഡ് (1965, 1979), പുത്തേഴന്‍ അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ്, വി.ടി. അവാര്‍ഡ്, ജി. സ്മാരക അവാര്‍ഡ്, കുറ്റിപ്പുഴ അവാര്‍ഡ്, ഇന്ത്യാ ഗവണ്‍മെന്റിന്റെ എമിറേറ്റസ് ഫെല്ലോഷിപ്പ്.

ഭാര്യ: സി.പി. പാര്‍വ്വതി.

2006 ജൂണ്‍ 22ന് പവനന്‍ അന്തരിച്ചു.



There are no products to list.