K G Sankarapilla
കെ.ജി.എസ്.
അധ്യാപകന്‍, കവി. 1948ല്‍ കൊല്ലം ജില്ലയിലെ ചവറയില്‍ ജനനം. ഏഴാംമൈല്‍ പ്രൈമറി സ്‌കൂള്‍, കടമ്പനാട് ഹൈസ്‌കൂള്‍, കൊല്ലം എസ്.എന്‍. കോളേജ്, കേരള സര്‍വ്വകലാശാല മലയാള വിഭാഗം എന്നിവിടങ്ങളില്‍ പഠിച്ചു. പട്ടാമ്പി, തൃശൂര്‍, എറണാകുളം എന്നീ ഗവ. കോളേജുകളില്‍ പഠിപ്പിച്ചു. പെരിന്തല്‍മണ്ണ, മൊകേരി, കുട്ടനെല്ലൂര്‍ ഗവ. കോളേജുകളിലും എറണാകുളം മഹാരാജാസ് കോളേജിലും പ്രിന്‍സിപ്പലായിരുന്നു. വിരമിച്ചു. പ്രസക്തി, സമകാലീന കവിത തുടങ്ങിയവയുടെ എഡിറ്ററായിരുന്നു.
പുരസ്‌കാരങ്ങള്‍: കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍, ഉള്ളൂര്‍, പി., പന്തളം കേരളവര്‍മ്മ, കമലാസുരയ്യ, പുത്തേഴന്‍, ഓടക്കുഴല്‍, ഗുരുദക്ഷിണ, ബഹറിന്‍ സാഹിത്യ പുരസ്‌കാരം, നവമലയാളി സാംസ്‌കാരിക പുരസ്‌കാരം. ഇപ്പോള്‍ ബാംഗ്ലൂരില്‍ താമസിക്കുന്നു.
There are no products to list.
