Hussin Karadi

ഹുസൈന്‍ കാരാടി

കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയില്‍ ജനനം.പിതാവ്: ആലി. മാതാവ്: കുഞ്ഞിപ്പാത്തുമ്മ.

ഗവ. ഹൈസ്‌കൂള്‍ താമരശ്ശേരി, സെന്റ്‌മേരീസ് കോളേജ് സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ പഠനം.ചന്ദ്രിക ദിനപത്രത്തില്‍ സബ് എഡിറ്ററായിരുന്നു.റേഡിയോ നാടകങ്ങളും സ്റ്റേജ് നാടകങ്ങളും എഴുതി അവതരിപ്പിച്ചു. മലയാളത്തിലെ പതിനഞ്ചോളം പ്രസിദ്ധ നോവലുകള്‍ക്ക് റേഡിയോ നാടകരൂപം നല്‍കി.ആനുകാലികങ്ങളില്‍ ധാരാളം കഥകളും നോവലുകളും എഴുതിയിട്ടുണ്ട്.

കൃതികള്‍: അതിനുമപ്പുറം (നാടകം), നക്ഷത്രങ്ങളുടെ പ്രണാമം, കരിമുകിലിന്റെ സംഗീതം (നോവല്‍), കാസിമിന്റെ ചെരിപ്പ് (ബാലസാഹിത്യം).മുക്കുപണ്ടം നാടകത്തിന് ബഹ്‌റൈന്‍ ആര്‍ട്‌സ് സെന്ററിന്റെ പുരസ്‌കാരം ലഭിച്ചു.

ഭാര്യ: ആമിന. മക്കള്‍: മുനീര്‍ അലി, ഹസീന.

വിലാസം: താമരശ്ശേരി, കോഴിക്കോട് - 673 573



There are no products to list.