V G Thampi
കവി, നിരൂപകന്‍, പത്രാധിപര്‍, അധ്യാപകന്‍, സംവിധായകന്‍. 1955 ഓഗസ്റ്റ് 12ന് തൃശൂരില്‍ ജനനം. തൃശൂര്‍ ശ്രീകേരളവര്‍മ്മ കോളേജില്‍ മുപ്പത്തിമൂന്നു വര്‍ഷം അധ്യാപകനായിരുന്നു. കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഡിന്‍ ആയി പ്രവര്‍ത്തിക്കുന്നു. കവിത, ലേഖനം, യാത്രാവിവരണം തുടങ്ങിയ മേഖലകളില്‍ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. വിവിധ ഭാഷകളില്‍ കവിതകള്‍ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. 15 ഹ്രസ്വചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തു.. രസന, കനല്‍, പാഠഭേദം എന്നീ സമാന്തര പ്രസിദ്ധീകരണങ്ങളുടെ പത്രാധിപച്ചുമതല. ശ്രദ്ധ ഓണ്‍ലൈന്‍ മാസികയുടെ എഡിറ്റര്‍. എഴുത്ത് മാസികയുടെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, സിദ്ധാര്‍ത്ഥ ഫൗണ്ടേഷന്‍ കാവ്യ പുരസ്‌കാരം, കെ. ദാമോദരന്‍ സ്മാരക പുരസ്‌കാരം, കെ.എം. തരകന്‍ സ്മാരക സമഗ്ര സംഭാവന പുരസ്‌കാരം ഉള്‍പ്പെടെ ഇരുപതോളം അവാര്‍ഡുകള്‍.
There are no products to list.
