Boban Kollannur
1953-ല്‍ തൃശ്ശൂരില്‍ പൂങ്കുന്നത്ത് ജനനം. രണ്ടു
പതിറ്റാണ്ടിലേറെക്കാലം യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ കോസ്റ്റൈന്‍
ഇന്റര്‍നാഷണല്‍ കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു. വിദേശവാസക്കാലത്ത്
മലയാളികളുടെ കലാ-സാംസ്‌കാരിക രംഗങ്ങളിലും ചിത്രകല, ഇല്ലസ്‌ട്രേഷന്‍ എന്നീ
മേഖലകളിലും വ്യാപൃതനായിരുന്നു. 1992-ല്‍ ഫോസ്റ്റര്‍ ഫുഡ്‌സ് കമ്പനിക്കു
രൂപം നല്‍കി. മികച്ച ചെറുകിട വ്യവസായ സംരംഭകനുള്ള 1998-ലെ
സംസ്ഥാനസര്‍ക്കാര്‍ അവാര്‍ഡിനും 1999-ലെ കേന്ദ്രസര്‍ക്കാര്‍ അവാര്‍ഡിനും
അര്‍ഹനായി. 2000-ലെ കേരള സര്‍ക്കാരിന്റെ മികച്ച ഊര്‍ജ്ജ സംരക്ഷണ അവാര്‍ഡും
2003-ല്‍ സംസ്ഥാന പ്രൊഡക്‌റ്റിവിറ്റി കൗണ്‍സിലിന്റെ അവാര്‍ഡും 2004-ല്‍
സെന്‍ട്രല്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മികച്ച ടാക്‌സ്
പേയീക്കുള്ള അവാര്‍ഡും ലഭിച്ചു. ഇപ്പോള്‍ ബിസിനസ്സ് രംഗത്തെ നിയമ
പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന കോര്‍പ്പറേറ്റ് പവര്‍ എന്ന മാഗസിന്റെ
ചീഫ് എഡിറ്ററാണ്.
There are no products to list.
