K Ashokan
കെ.അശോകന്‍
എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍.1933 ഏപ്രില്‍ 17ന് കൊല്ലം ജില്ലയിലെ മയ്യനാട്ട് ജനനം. 1956ല്‍ എം.എ. ബിരുദം. 1957 മുതല്‍ മലയാളം ലെക്‌സിക്കണ്‍ നിര്‍മ്മാണ സമിതിയില്‍ സേവനം.1960ല്‍ സംസ്ഥാന പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍; 1981ല്‍ ഡയറക്ടര്‍. 1988ല്‍ വിരമിച്ചതിനുശേഷം വിശ്വവിജ്ഞാനകോശം (എസ്.പി.സി.എസ്സിന്റെ) റസിഡന്റ് എഡിറ്റര്‍. പില്ക്കാലത്ത് സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്ക് ധനസഹായം നിര്‍ണ്ണയിക്കുന്നതിനുള്ള ക്രീമിലേയര്‍ കമ്മീഷന്റെ അധ്യക്ഷന്‍, സുപ്രീംകോടതി നിയമിച്ച ക്രീമിലേയര്‍ കമ്മീഷന്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കൃതികള്‍: രാപ്പാടികള്‍ (കവിത), മനുഷ്യരും മൃഗങ്ങളും (ബാലസാഹിത്യം), കുമാരനാശാന്‍ (ജീവചരിത്രം), മദര്‍തെരീസാ (ജീവചരിത്രം പരിഭാഷ), നാടകാസ്വാദനം, ഭാവോല്ലാസം, ഓനീല്‍ അനുഭവം, നോവല്‍ മലയാളത്തില്‍-തകഴി മുതല്‍ മുകുന്ദന്‍വരെ.
മേല്‍വിലാസം: 'വിപഞ്ചിക', 18,
വൃന്ദാവനം, വൈറ്റില, കൊച്ചി-682 019
There are no products to list.
