DR OMANA GANGADHARAN

ഡോ.ഓമന ഗംഗാധരന്‍


നോവലിസ്റ്റ്, കഥാകൃത്ത്, ലേഖിക, സാമൂഹ്യ പ്രവര്‍ത്തക. 1953 ഓഗസ്റ്റ് 11ന് ചങ്ങനാശ്ശേരിയില്‍ ജനനം. ചങ്ങനാശ്ശേരിയിലും കോട്ടയത്തും വിദ്യാഭ്യാസം.1973ല്‍ ഇംഗ്ലണ്ടില്‍ എത്തി. അതേത്തുടര്‍ന്ന് ലണ്ടനില്‍ തന്നെ വാസം. ലേഖനങ്ങളും കവിതകളും പന്ത്രണ്ടോളം ചെറുതും വലുതുമായ നോവലുകളും രചിച്ചിട്ടുണ്ട്. 2002 മുതല്‍ ബ്രിട്ടനിലെ രാഷ്ട്രീയ സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നു.ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുടെ വാര്‍ഡ് സെക്രട്ടറി, ബ്രിട്ടീഷ് നാഷനല്‍ ഹെല്‍ത്ത് സര്‍വ്വീസിന്റെ ബോര്‍ഡ് മെംബര്‍, ലണ്ടനിലെ ന്യൂ ഹാം കൗണ്‍സിലിന്റെ ഇലക്റ്റഡ് മെംബര്‍ എന്നീ പദവികള്‍ അലങ്കരിച്ചിട്ടുണ്ട്. ഇപ്പോള്‍ ന്യൂ ഹാം കൗണ്‍സിലിന്റെ സ്പീക്കര്‍ അഥവാ സിവിക് അംബാസിഡര്‍. ആ സ്ഥാനത്തെത്തിയ ആദ്യത്തെ ഇന്ത്യക്കാരി.

വിലാസം: സായ് കൈലാസം, ദ് പാര്‍ലര്‍, ന്യൂ ഹാം ടൗണ്‍ ഹാള്‍, ബാര്‍ക്കിങ് റോഡ്, ഈസ്റ്റ് ഹാം, ലണ്ടന്‍ E6 2RP..



There are no products to list.