Leo Tolstoy
വിശ്വസാഹിത്യകാരന്‍, ചിന്തകന്‍, മനുഷ്യസ്‌നേഹി, അഹിംസാവാദി. റഷ്യയിലെ ഒരു പ്രഭു കുടുംബത്തില്‍ ജനനം. അമ്മയുടെ വകയിലുള്ള യാസ്‌നാപോളിയാനയിലെ എസ്റ്റേറ്റില്‍ സന്തോഷകരമായ കുട്ടിക്കാലം. മോസ്‌കോവില്‍ വിദ്യാഭ്യാസം. പൗരസ്ത്യ ഭാഷകളും നിയമവും പഠിച്ചു. സോഷ്യലിസ്റ്റ് ആശയങ്ങളുമായി പ്രത്യക്ഷമായി ബന്ധപ്പെട്ടിരുന്നില്ലെങ്കിലും പാവപ്പെട്ടവരുടെ ജീവിതോന്നമനത്തിന്നായി ജീവിതാന്ത്യംവരെ പ്രവര്‍ത്തിച്ചു. 1851ല്‍ സൈന്യത്തില്‍ ചേര്‍ന്നു. ക്രിമിയന്‍
യുദ്ധത്തില്‍ പങ്കാളിയായി. 1862ല്‍ സോഫിയായെ വിവാഹം കഴിച്ചു.
പതിമൂന്ന് മക്കള്‍. റഷ്യന്‍ വിപ്ലവത്തിന്റെ എരിതീയില്‍ ടോള്‍സ്റ്റോയിയുടെ ജീവിതസിദ്ധാന്തങ്ങള്‍ പ്രചുരപ്രചാരം നേടി. 1910ല്‍ ഭാര്യയുമായുള്ള അനൈക്യത്തെ തുടര്‍ന്ന് വീടുവിട്ട ടോള്‍സ്റ്റോയിയുടെ അന്ത്യം അസ്തപൊവാ എന്ന
ചെറിയ ഒരു റെയില്‍വേ സ്റ്റേഷനില്‍ വച്ചായിരുന്നു.
പ്രധാനകൃതികള്‍: ബാല്യം, യൗവനം, കൗമാരം,
കൊസാക്കുകള്‍, യുദ്ധവും സമാധാനവും,
ഒരു കുമ്പസാരം, മൂന്ന് ചോദ്യങ്ങള്‍, എന്താണ് കല?, ഉയിര്‍ത്തെഴുന്നേല്പ്, ഇവാന്‍ ഇലീച്ചിന്റെ മരണം.
Annakarenina
വിശ്വസാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ നോവല്‍. റഷ്യന്‍ മെസ്സഞ്ചറി-ല്‍ അന്നാകരെനീന ഖണ്ഢശ്ശ പ്രസിദ്ധം ചെയ്തപ്പോള്‍ അടക്കാനാകാത്ത ജിജ്ഞാസയോടെ വായനക്കാര്‍ ഓരോ ലക്കത്തിനും വേണ്ടി കാത്തിരുന്നു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ അന്നയ്ക്ക് അന്യപുരുഷനോടുണ്ടാകുന്ന പ്രണയവും അതേതുടര്‍ന്നുണ്ടാകുന്ന ദുരന്തവുമാണ് നോവലിലെ പ്രമേയം. സമൂഹത്തിന്റെ പ്രതികാരത്തിനിര..
