Dean Ornish

ഡോ. ഡീന്‍ ഓര്‍ണിഷ് 

കാലിഫോര്‍ണിയയിലെ സോസലിറ്റോ 'പ്രിവന്റീവ് മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റും ഡയറക്ടറുമാണ് ഡോ. ഡീന്‍ ഓര്‍ണിഷ്. സാന്‍ഫ്രാന്‍സിസ്‌കോയിലെ കാലിഫോര്‍ണിയാ സര്‍വ്വകലാശാലയില്‍ സ്‌കൂള്‍ ഓഫ് മെഡിസിന്റെ അസിസ്റ്റന്റ് ക്ലിനിക്കല്‍ പ്രൊഫസര്‍, കാലിഫോര്‍ണിയ പസഫിക് മെഡിക്കല്‍ സെന്ററില്‍ ഭിഷഗ്വരന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിക്കുന്നു. ഹൂസ്റ്റണിലെ ബെയ്‌ലര്‍ കോളേജ് ഓഫ് മെഡിസിനില്‍ നിന്ന് എം.ഡി. ബിരുദമെടുത്തു. തുടര്‍ന്ന് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍ ചികിത്സകനായി. പരിശീലനം പൂര്‍ത്തിയാക്കിയത് മസ്സാച്യൂസെറ്റ്‌സ് ജനറല്‍ ഹോസ്പിറ്റലില്‍ ആയിരുന്നു.1977 മുതല്‍ ഡോ. ഓര്‍ണിഷ് സമഗ്രമായ ജീവിത ശൈലീ മാറ്റങ്ങ ള്‍ക്ക് ഹൃദ്രോഗത്തെ ഭേദമാക്കാനാകുമെന്ന് ഗവേഷണ പഠനങ്ങളിലൂടെ തെളിയിച്ചു. ഏറ്റവും നന്നായി വില്‍ക്കപ്പെടുന്ന നാലു ഗ്രന്ഥങ്ങളുടെ കര്‍ത്താവുമാണിദ്ദേഹം. 

ഇദ്ദേഹത്തിന്റെ ഗവേഷണഫലങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ ലോകമെമ്പാടുമുള്ള മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഹൃദ്രോഗപഠനത്തിന്റെ ഭാഗമായി ഇന്ത്യ സന്ദര്‍ശിച്ച ഇദ്ദേഹത്തിന് ഇന്ത്യന്‍ തത്ത്വശാസ്ത്രങ്ങളിലും ധ്യാനം, യോഗ എന്നിവയിലും അവഗാഹമുണ്ട്.മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ   ഔദ്യോഗിക ഡോക്ടര്‍മാരില്‍ ഒരാളും ആഹാരകാര്യങ്ങളില്‍ ഉപദേശകനുമായിരുന്നു, ഡോ. ഓര്‍ണിഷ്.


എന്‍. മൂസക്കുട്ടി

1951ല്‍ മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കില്‍ ജനനം. എക്‌സ്പ്രസ് ദിനപത്രത്തില്‍ സബ് എഡിറ്ററായിരുന്നു. ഇപ്പോള്‍ മുഴുവന്‍ സമയവും ഗ്രന്ഥരചനയിലും വിവര്‍ത്തനത്തിലും ഏര്‍പ്പെട്ടിരിക്കുന്നു.  മുപ്പതിലധികം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്. 

വിലാസം: സുഗേയം, അക്വാട്ടിക് ലെയിന്‍, പാട്ടുരായ്ക്കല്‍, തൃശൂര്‍-1



There are no products to list.