Balakrishnan

ബാലകൃഷ്ണന്‍

1938 ഒക്‌ടോബര്‍ 9ന് ഇരിങ്ങാലക്കുടയ്ക്കടുത്ത്മുരിയാട് എന്ന ഗ്രാമത്തില്‍ ജനനം.രസതന്ത്രത്തില്‍ ബിരുദവും ഭൗതികശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദവും. 1964 മുതല്‍ ഭാഭ പരമാണു ഗവേഷണകേന്ദ്രത്തില്‍ ജോലി. '98-ല്‍ സീനിയര്‍ സയന്റിഫിക് ഓഫീസറായി റിട്ടയര്‍ ചെയ്തു.നഗരത്തിന്റെ മുഖം, മൃഗതൃഷ്ണ, കുതിര, ഫര്‍ണസ്സ്, ആല്‍ബം,ഭാഗ്യാന്വേഷികള്‍ മുതലായ പന്ത്രണ്ട് നോവലുകളും അഞ്ച് നോവലെറ്റുകളും ആറ് ചെറുകഥാസമാഹാരങ്ങളുംപ്രസിദ്ധീകരിച്ചിട്ടുണ്ട്. ചില കഥകള്‍ കന്നഡയിലേക്കും 

തെലുങ്കിലേക്കും മറാത്തിയിലേക്കും മൊഴിമാറ്റം നടത്തിയിട്ടുണ്ട്. കുതിര എന്ന നോവലിന് കുങ്കുമം നോവല്‍ മത്സരത്തില്‍ പ്രത്യേക സമ്മാനവും സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് ബോംബെ കേരളീയ കേന്ദ്രസംഘടനയുടെ ഹരിഹരന്‍ പൂഞ്ഞാര്‍ സാഹിത്യ അവാര്‍ഡും (1999) ലഭിച്ചിട്ടുണ്ട്.

ഭാര്യ: രുഗ്മിണി. മക്കള്‍: സംഗീത, സന്ദീപ്

മേല്‍വിലാസം: 7, Phoenix CHS, Sector 9A, 

Vashi, Navi Mumbai - 400703

e-mail: menonvb@gmail.com



There are no products to list.