M K Harikumar
നിരൂപകന്‍, പത്രപ്രവര്‍ത്തകന്‍. 1962ല്‍ കൂത്താട്ടുകുളത്ത് ജനനം. കുറവിലങ്ങാട് ദേവമാതാ കോളേജ്, മൂവാറ്റുപുഴ നിര്‍മ്മല കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മംഗളം, കേരള കൗമുദി എന്നീ പത്രങ്ങളില്‍ പത്രാധിപ സമിതിയംഗമായിരുന്നു. കൃതികള്‍: ആത്മായനങ്ങളുടെ ഖസാക്ക്, മനുഷ്യാംബരാന്തങ്ങള്‍, അഹംബോധത്തിന്റെ സര്‍ഗാത്മകത, കഥ ആധുനികതയ്ക്കു ശേഷം, പുതിയ കവിതയുടെ ദര്‍ശനം, അക്ഷരജാലകം, വീണ പൂവ് കാവ്യങ്ങള്‍ക്കു മുമ്പേ, നവാദ്വൈതം - വിജയന്റെ നോവലുകളിലൂടെ, ചിന്തകള്‍ക്കിടയിലെ ശലഭം, എന്റെ മാനിഫെസ്റ്റോ, എന്റെ ജ്ഞാനമുകുളങ്ങള്‍, സാഹിത്യത്തിന്റെ നവാദ്വൈതം. കേരള സാഹിത്യ അക്കാദമിയുടെ വിലാസിനി അവാര്‍ഡ്, കേന്ദ്ര സര്‍ക്കാരിന്റെ ഗവേഷണ ഫെലോഷിപ്പ്, അങ്കണം അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. അമേരിക്കയിലെ എക്‌സ്പ്രസ് ഹെറാള്‍ഡ് ഓണ്‍ലൈന്‍ പത്രം കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച മലയാളം കോളമിസ്റ്റായി തിരഞ്ഞെടുത്തു. ഇപ്പോള്‍ തൃപ്പൂണിത്തുറയില്‍ താമസം.
There are no products to list.
