M N Paloor
കവി, എഴുത്തുകാരന്‍.1932 ജൂണ്‍ 22ന് എറണാകുളം ജില്ലയിലെ പറവൂരിനടുത്ത് പാറക്കടവില്‍ ജനനം.
അച്ഛന്‍: പാലൂര് മാധവന്‍ നമ്പൂതിരി.
അമ്മ: ശ്രീദേവി അന്തര്‍ജ്ജനം.
പാരമ്പര്യവിദ്യാഭ്യാസത്തോടൊപ്പം വേദവും പഠിച്ചു. പട്ടിക്കാംതൊടി രാമുണ്ണിമേനോന്‍റെ കീഴില്‍ പതിമൂന്നാംവയസ്സില്‍ കഥകളി അഭ്യസിക്കാന്‍ തുടങ്ങി. മൂന്നുകൊല്ലം അദ്ദേഹത്തിന്‍റെ കീഴിലും ഒരു കൊല്ലം വാഴേങ്കട കുഞ്ചുനായരുടെ കീഴിലും കഥകളി അഭ്യസിച്ചു. ഉപജീവനത്തിനു വേണ്ടി മോട്ടോര്‍ മെക്കാനിസവും ഡ്രൈവിങ്ങും പഠിച്ചു. 1951 മുതല്‍ നാലു വര്‍ഷം കെ.പി. നാരായണപ്പിഷാരോടിയുടെ അടുത്ത് സംസ്കൃതം പഠിച്ചു.
1957ല്‍ ബോംബെയ്ക്കു പോയി. 1959 മുതല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ജോലിചെയ്തു. 1990 ജൂണ്‍ 30 ന് വിരമിച്ചു. തുടര്‍ന്ന് കോഴിക്കോട്ട് സ്ഥിരതാമസമാക്കി.
കവിതാസമാഹാരങ്ങള്‍: പേടിത്തൊണ്ടന്‍, തീര്‍ത്ഥയാത്ര, സുഗമസംഗീതം, കലികാലം, കവിത, സര്‍ഗ്ഗധാര,
ഒളിച്ചുകളി, ഭംഗിയും അഭംഗിയും, പച്ചമാങ്ങ.
ഭാര്യ: ശാന്തകുമാരി. മകള്‍: സാവിത്രി. പൗത്രന്‍: നാരായണന്‍.
മേല്‍വിലാസം: പാലൂര്‍ മന, ചേവായൂര്‍ പോസ്റ്റ്, കോഴിക്കോട് - 673 017
There are no products to list.
