Dr P K Sukumaran

ഗ്രന്ഥകാരന്‍, സൈക്കിയാട്രിസ്റ്റ്, പത്രാധിപര്‍, സാമൂഹ്യപ്രവര്‍ത്തകന്‍. 1943 ഏപ്രില്‍ 10 ന് തൃശൂര്‍ ജില്ലയിലെ പെരിഞ്ഞനത്ത് ജനനം. പിതാവ് പി.സി.കൃഷ്ണന്‍കുട്ടി, മാതാവ് കെ.ആര്‍.ഭാനുമതി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍നിന്ന് മെഡിസിനില്‍ ബിരുദവും റാഞ്ചി സര്‍വ്വകലാശാലയില്‍നിന്ന് സൈക്കിയാട്രിയില്‍ ഡിപ്ലോമയും നേടിയശേഷം കേരളത്തില്‍ ആരോഗ്യവകുപ്പില്‍ സൈക്യാട്രിസ്റ്റ് ആയി 30 വര്‍ഷത്തെ സേവനം. ആരോഗ്യവകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായിരിക്കെ വിരമിച്ചു. ഇപ്പോള്‍ തൃശ്ശൂരില്‍ പ്രശാന്തി ക്ലിനിക്കില്‍ കണ്‍സല്‍ട്ടന്റ് സൈക്കിയാട്രിസ്റ്റ് ആയി പ്രവര്‍ത്തിക്കുന്നു. ഇന്ത്യന്‍ സൈക്കിയാട്രിക് അസ്സോസിയേഷന്‍, ഇന്ത്യന്‍ മെഡിക്കല്‍ അസ്സോസിയേഷന്‍, സൗത്ത് ഇന്ത്യന്‍ സൈക്കിയാട്രിക് അസ്സോസിയേഷന്‍ തുടങ്ങി നിരവധി സേവനമേഖലകളുമായി ബന്ധപ്പെട്ട് നേതൃത്വപരവും ക്രിയാത്മകവുമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ചു. യുക്തിവിചാരം മാസികയുടെ പത്രാധിപര്‍, തൃശൂര്‍ റോട്ടറിക്ലബ് പ്രസിഡന്റ്, ബഹുജനസമാജം സ്ഥാപക പ്രസിഡന്റ് തുടങ്ങി പല സ്ഥാനങ്ങളും വഹിച്ചു. കൃതികള്‍: മനുസ്മൃതി കത്തിക്കണോ, മതവും ശാസ്ത്രവും, ജ്യോത്സ്യവും മന്ത്രവാദവും, അപസ്മാരം, ഹിപ്‌നോട്ടിസം, ശ്രീനാരായണദര്‍ശനവും ആധുനിക കേരളവും തുടങ്ങി 17 കൃതികള്‍. ഭാര്യ: കെ.സി.രത്‌നവല്ലി വിലാസം: പ്രശാന്തി മന്‍സില്‍, ശങ്കരയ്യ റോഡ്, തൃശൂര്‍ - 4 ഫോണ്‍: 0487 - 2382283


There are no products to list.