K B Sreedevi

കെ.ബി.ശ്രീദേവി

നോവലിസ്റ്റ്, കഥാകാരി.1940 മെയ് 1ന് മലപ്പുറം ജില്ലയില്‍ വെള്ളക്കാട്ടുമനയില്‍ ജനനം.വണ്ടൂര്‍ വി.എം.സി. ഹൈസ്‌കൂള്‍, തൃപ്പൂണിത്തുറ ഗേള്‍സ് ഹൈസ്‌കൂള്‍, വരവൂര്‍ സര്‍ക്കാര്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൂന്നുവര്‍ഷം നരവത്ത് ദേവകിയമ്മയുടെ കീഴില്‍ വീണാവാദനം അഭ്യസിച്ചു. പതിനാറാം വയസ്സില്‍ വിവാഹിതയായി. എട്ടു വര്‍ഷത്തോളം സാമൂഹികപ്രവര്‍ത്തനം.ഇപ്പോള്‍ സാഹിത്യരചനയില്‍ മുഴുകിയിരിക്കുന്നു.കഥ, നോവല്‍, പഠനം, ബാലസാഹിത്യം, നാടകം എന്നീ മേഖലകളില്‍ നിരവധി സംഭാവനകള്‍ മലയാളസാഹിത്യത്തിനു നല്‍കി.കുങ്കുമം അവാര്‍ഡ്, നാലപ്പാടന്‍ അവാര്‍ഡ്, വി.ടി. അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചു.

വിലാസം: C/O കുറൂര്‍മന, ശോഭ ഹെറിറ്റേജ്, 

അടാട്ട് തപാല്‍, തൃശൂര്‍ വഴി - 680 554



There are no products to list.