Kunajappa Pattanur
കുഞ്ഞപ്പ പട്ടാനൂര്‍
കവി, സാംസ്‌കാരിക-രാഷ്ട്രീയപ്രവര്‍ത്തകന്‍.1947 ജൂണ്‍ 1ന് കണ്ണൂര്‍ ജില്ലയിലെപട്ടാനൂര്‍ ഗ്രാമത്തില്‍ ജനനം.
പട്ടാനൂര്‍ യു.പി. സ്‌കൂള്‍, ഇരിക്കൂര്‍ ഗവ. ഹൈസ്‌കൂള്‍, മട്ടന്നൂര്‍ പഴശ്ശിരാജ കോളേജ്, തലശ്ശേരി ഗവ. ബ്രണ്ണന്‍
കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.കെ.എസ്.ഇ.ബിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഇപ്പോള്‍ സാഹിത്യ-സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുമായി കഴിയുന്നു.
പ്രധാനകൃതികള്‍: മുകുളഗീതം, അമര്‍ഷങ്ങള്‍, തടവറയില്‍ ഒരു സംഘഗാനം, കുഞ്ഞപ്പ പട്ടാനൂരിന്റെ
കവിതകള്‍, എ.കെ.ജി. അറാഫത്ത് സൈമണ്‍ ബ്രിട്ടോ, നാലാം യാമത്തിലെ യാത്രക്കാരായ നമ്മള്‍, നര്‍മ്മദയ്ക്ക്
ഒരു പാട്ട്, വയലുകള്‍, തെരഞ്ഞെടുത്ത കവിതകള്‍, സ്ത്രീപക്ഷ കവിതകള്‍, ബാഗ്ദാദ് (കവിതകള്‍), ചരിത്രഗാഥ, തലമുറകള്‍ (ഓഡിയോ കാസെറ്റുകള്‍), വിപ്ലവഗാനങ്ങള്‍, രാഷ്ട്രീയ പാട്ടുകള്‍ (ഗാനസമാഹാരങ്ങള്‍). തേജസ്വിനീ നീ സാക്ഷി (ടെലിഫിലിം).
വിലാസം : 'കവിത', ചേലോറ, വാരം, കണ്ണൂര്‍ - 670 594
There are no products to list.
