Joy Sasthampadikkal

ജോയ് ശാസ്താംപടിക്കല്‍

പത്രപ്രവര്‍ത്തകന്‍.1938 ഒക്‌ടോബര്‍ അഞ്ചിന് തൃശൂരിലെ മണ്ണുത്തിയില്‍ ജനനം.മലയാള മനോരമയുടെ പാലക്കാട് യൂണിറ്റ് റസിഡന്റ് എഡിറ്ററാണ്, 50 വര്‍ഷത്തെ പത്രപ്രവര്‍ത്തന പരിചയമുള്ള ജോയ് ശാസ്താംപടിക്കല്‍. 45 വര്‍ഷമായി മലയാള മനോരമയില്‍ സേവനമനുഷ്ഠിക്കുന്നു.ആദ്യകാലത്തു വിദ്യാര്‍ത്ഥി- യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയ രംഗത്തു സജീവമായിരുന്നു. 1984-92 കാലഘട്ടത്തില്‍തിരുവനന്തപുരത്ത് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റായിരിക്കെ 

മലയാള മനോരമയുടെ നിയസഭാ റിപ്പോര്‍ട്ടര്‍മാരില്‍ ഒരാളായിരുന്നു.പത്രപ്രവര്‍ത്തന രംഗത്തെ സമഗ്ര സംഭാവനകള്‍ക്കുള്ള കെ.വി. ഡാനിയേല്‍ പുരസ്‌കാരത്തിനു പുറമെ എന്‍.വി. പൈലി, സ്വദേശാഭിമാനി സ്മാരക സമിതി, ഗള്‍ഫിലെ അല്‍ ജസീറ ഗ്രൂപ്പ്  

പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. നിര്‍ഭയവും സത്യസന്ധവുമായ പത്രപ്രവര്‍ത്തനത്തിന് കോഴിക്കോട്ടെ മൊയ്തു മൗലവി ഫൗണ്ടേഷന്‍ അവാര്‍ഡും ലഭിച്ചു.

ഭാര്യ: മേരി (അന്തരിച്ചു). മക്കള്‍: സ്മിത, സുമേഷ്. 

മരുമക്കള്‍: സാജന്‍, വീണ.



There are no products to list.