Jonathan Swift
ജൊനാതന്‍ സ്വിഫ്റ്റ്
നോവല്‍, രാഷ്ട്രീയ ലേഖനങ്ങള്‍, കവിത തുടങ്ങിയവയിലൂടെ ശ്രദ്ധേയനായി. 1667ല്‍ അയര്‍ലണ്ടില്‍ ജനിച്ചു. ഡബ്ലിനില്‍ വിദ്യാഭ്യാസം. ഏറെക്കാലം ലണ്ടനില്‍ കഴിച്ചുകൂട്ടി. തന്റെ കാലത്തെ ഹിപ്പോക്രസികളെ കൃതികളിലൂടെ കളിയാക്കി. പല കൃതികളും ഹാസ്യം തുളുമ്പുന്നവയാണ്. 'ദ ടെയില്‍ ഓഫ് എ ടബ്ബി'ലൂടെ പള്ളി മേധാവിത്വത്തെ എതിര്‍ത്തു. ഇതു കാരണം ബിഷപ്പാവാനുള്ള മോഹം നടന്നില്ല. പകരം ഡബ്ലിനിലെ സെന്റ് പാട്രിക്കില്‍ ഡീനായി. ഗള്ളിവറുടെ യാത്രകള്‍ ആണ് ഏറ്റവും പ്രശസ്തമായ കൃതി. ദി ബാറ്റില്‍ ഓഫ് ദി ബുക്ക്, ദി മെക്കാനിക്കല്‍ ഓപ്പറേഷന്‍ ഓഫ് ദി സ്പിരിറ്റ്, ഡ്രാപ്പിയര്‍സ് ലറ്റര്‍സ്, എ മോഡസ്റ്റ് പ്രൊപ്പോസല്‍ എന്നിവയാണ് മറ്റു മുഖ്യകൃതികള്‍. 1745ല്‍ അന്തരിച്ചു.
There are no products to list.
