Hameed Chennamangaloor
ഹമീദ് ചേന്നമംഗലൂര്‍
അധ്യാപകന്‍, എഴുത്തുകാരന്‍, സാമൂഹികപ്രവര്‍ത്തകന്‍. 1948 ജൂണില്‍ കോഴിക്കോട് ജില്ലയിലെ ചേന്നമംഗലൂരില്‍ ജനനം. ഇംഗ്ലീഷില്‍ മാസ്റ്റര്‍ ബിരുദം. കേരളത്തിലെ വിവിധ ഗവണ്‍മെന്റ് കോളേജുകളില്‍ ഇംഗ്ലീഷ് അധ്യാപകനായും കോഴിക്കോട്ടെ പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജനാധിപത്യം, മതനിരപേക്ഷത എന്നിവയെ കേന്ദ്രീകൃതമാക്കി ഒട്ടേറെ കൃതികള്‍ രചിച്ചിട്ടുണ്ട്. ഇന്ത്യന്‍ യൂത്ത് അസോസിയേഷന്റെ 'ബെസ്റ്റ് പബ്ലിക് ഒബ്‌സര്‍വര്‍' പുരസ്‌കാരവും (1986), കേരള സാഹിത്യ അക്കാദമിയുടെ സി.ബി. കുമാര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡും (2010), കേരള ഹ്യൂമനിസ്റ്റ് സെന്റര്‍ പുരസ്‌കാരം (2012), പവനന്‍ സെക്യുലര്‍ അവാര്‍ഡ് (2018) എന്നിവ ലഭിച്ചിട്ടുണ്ട്.
There are no products to list.
