M R Chandrasekharan
എം.ആര്‍. ചന്ദ്രശേഖരന്‍
അധ്യാപകന്‍, പത്രാധിപര്‍, നിരൂപകന്‍. 1929ല്‍ തൃശൂര്‍ ജില്ലയിലെ
പോട്ടോരില്‍ ജനനം. കേരള സാഹിത്യ അക്കാദമി നിര്‍വാഹക സമിതിയംഗം,
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം, കേരള സാഹിത്യ
അക്കാദമി സെക്രട്ടറി, പ്രൈവറ്റ് കോളേജ് അധ്യാപക സംഘടന (എ.കെ.പി.സി.ടി.എ.)
ജനറല്‍ സെക്രട്ടറി എന്നിങ്ങനെ വിവിധ നിലകളില്‍ സേവനം
അനുഷ്‌ഠിച്ചിട്ടുണ്ട്.
കൃതികള്‍: നിരൂപകന്റെ രാജ്യഭാരം, സത്യവും കവിതയും, ഗോപുരം, ലഘു
നിരൂപണങ്ങള്‍, എഴുത്തിലെ പൊന്ന്, കമ്യൂണിസ്റ്റ് കവിത്രയം, ഗ്രന്ഥപൂജ,
മലയാള സാഹിത്യം സ്വാതന്ത്ര്യലബ്‌ധിക്കു ശേഷം (വിമര്‍ശനങ്ങള്‍). കേരളത്തിലെ
പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ ചരിത്രം (സാഹിത്യ ചരിത്രം), ജെംഗിസ്
ഖാന്‍, തിമൂര്‍ (ചരിത്ര നോവല്‍), നാം ജീവിക്കുന്ന ഈ ലോകം, മാനത്തേക്കു
നോക്കുമ്പോള്‍, മനുഷ്യാവകാശങ്ങള്‍, കൊക്കോറോ, മനീഷികള്‍, മാറ്റിവച്ച
തലകള്‍, കളഞ്ഞുപോയ മൂക്ക്, ഉഴുതുമറിച്ച പുതുമണ്ണ്, ഡോണിലെ കൊയ്‌ത്ത്,
പടിവാതില്‍ക്കല്‍ (വിവര്‍ത്തനങ്ങള്‍) തുടങ്ങിയവ.
There are no products to list.
