Satyajit Ray
ലോക പ്രശസ്തനായ ചലച്ചിത്രശില്പി, കഥാകൃത്ത്, ചിത്രകാരന്‍.1921 മെയ് 2ന് കല്‍ക്കത്തയില്‍ ജനനം. പിതാവ് ബംഗാളിലെ പ്രമുഖകവിയും ഗ്രന്ഥകാരനുമായ സുകുമാര്‍ റേ. 1940ല്‍ കല്‍ക്കത്ത സര്‍വ്വകലാശാലയില്‍ നിന്നും സാമ്പത്തിക വിഷയത്തില്‍ ബിരുദം നേടി. തുടര്‍ന്നു വിശ്വഭാരതി സര്‍വ്വകലാശാലയില്‍ ചേര്‍ന്നു.നന്ദലാല്‍ ബോസിന്റെ കീഴില്‍ ചിത്രകല അഭ്യസിച്ചു.പിന്നീട് ഒരു ബ്രിട്ടീഷ് പരസ്യകമ്പനിയില്‍ കൊമേഴ്‌സ്യല്‍ആര്‍ട്ടിസ്റ്റായി ചേര്‍ന്നു. പില്ക്കാലത്തു ചലച്ചിത്ര രചനയില്‍ മുഴുകി. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ പഥേര്‍ പാഞ്ചാലിയാണ് പ്രഥമ ചിത്രം. അപരാജിതൊ, അപൂര്‍ സന്‍സാര്‍, മഹാനഗര്‍, ജല്‍സാഘര്‍, ചാരുലത, ഗണശത്രു, അഗന്തുക് തുടങ്ങി ലോക ശ്രദ്ധ പിടിച്ചുപറ്റിയ നിരവധി ചലച്ചിത്രങ്ങള്‍ക്കു രൂപം നല്കി. ഡിറ്റക്ടീവ് നോവല്‍, ചെറുകഥ, ബാലസാഹിത്യം, ശാസ്ത്രസാഹിത്യം തുടങ്ങി സാഹിത്യത്തിന്റെ വിവിധ ശാഖകളിലായി പതിനഞ്ചില്‍പരം കൃതികള്‍ പ്രസിദ്ധം ചെയ്തിട്ടുണ്ട്. ബര്‍ലിന്‍ ഇന്റര്‍ നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍, വെനീസ് ഫിലിം ഫെസ്റ്റിവല്‍ എന്നിവയില്‍ ജൂറി അംഗമായിരുന്നു.
സാഹിത്യ അക്കാദമി അവാര്‍ഡ്, പത്മവിഭൂഷണ്‍, ലിജിയന്‍ ഓഫ് ഹോണര്‍ (ഫ്രാന്‍സ്), ബ്രിട്ടീഷ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫെലോഷിപ്പ്, ഓസ്‌കര്‍ അവാര്‍ഡ്, ഭാരതരത്‌നം, ഓക്‌സ് ഫെഡ് യൂനിവേഴ്‌സിറ്റിയുടെ ഡോക്ടറേറ്റ് തുടങ്ങി ദേശീയവും അന്തര്‍ദ്ദേശീയവുമായ നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.1992 ഏപ്രില്‍ 23ന് അന്തരിച്ചു.
ഭാര്യ: വിജയ് റേ
ലീലാ സര്‍ക്കാര്‍
1934ല്‍ ജനനം. ബംഗാളിയായ ദീപേഷ് സര്‍ക്കാരുമായുള്ള വിവാഹം വിവര്‍ത്തന
സാഹിത്യത്തിലേക്കുള്ള ചവിട്ടുപടിയായി. കേന്ദ്ര-കേരള സാഹിത്യ അക്കാദമികളില്‍നിന്ന് മികച്ച മലയാള
വിവര്‍ത്തനത്തിനുള്ള അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ മുംബൈയില്‍ താമസം.
വിലാസം: അനുരാധ, ഡി-11/22, ലാവിക പാലസ്,
പ്ലോട്ട് നമ്പര്‍ 255/258, സെക്റ്റര്‍-21, നെരൂള്‍ ഈസ്റ്റ്,
നവി മുംബൈ - 400 706.
There are no products to list.
