Rasheed Parappanangadi
റഷീദ് പരപ്പനങ്ങാടി
അധ്യാപകന്‍, കഥാകൃത്ത്, നോവലിസ്റ്റ്, ബാലസാഹിത്യകാരന്‍.1948 മെയ് 28ന് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ ജനനം. ജി.യു.പി.എസ്. നെടുവ, എ.എം.എല്‍.പി.എസ്. കടുവല്ലൂര്‍, ജി.എല്‍.പി.എസ്. ചാലിയം എന്നിവിടങ്ങളില്‍ അധ്യാപനം. 2003ല്‍ പരപ്പനങ്ങാടി ടൗണ്‍ ജി.എം.എല്‍.പി. സ്‌കൂളില്‍നിന്ന് വിരമിച്ചു.തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി, പരപ്പനങ്ങാടി മുഹമ്മദ് സ്മാരക പൊതുവായനശാല സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
കൃതികള്‍: തിരകള്‍, അമളി, ഒഴുക്കിനെതിരെ, അസ്സുവിന്റെ ലോകം, തണല്‍, കുരുവിക്കുഞ്ഞ്, യാത്ര, ഒരു ഉത്സവസമ്മാനം (ബാലസാഹിത്യം), നൊമ്പരങ്ങളുടെ താളം, ലക്ഷ്യം നഷ്ടപ്പെട്ടവര്‍, റഷീദ് പരപ്പനങ്ങാടിയുടെ
ചെറുകഥകള്‍, താവളം (കഥാസമാഹാരം), മഴമേഘങ്ങള്‍ക്കു ശേഷം (നോവല്‍).
പുരസ്‌കാരങ്ങള്‍: അബുദാബി പ്രതിഭ അവാര്‍ഡ്, സംസ്ഥാന അധ്യാപക കലാസാഹിത്യ സമിതി അവാര്‍ഡ്, ആശ്രയബാലസാഹിത്യ അവാര്‍ഡ്, ഭീമ ബാലസാഹിത്യ അവാര്‍ഡ്.
വിലാസം: താവളം, പി.ഒ. പരപ്പനങ്ങാടി - 676303
മലപ്പുറം ജില്ല - 679 340.
There are no products to list.
